ചാലക്കുടി: ഇടമലയാർ ഇറിഗേഷൻ പ്രോജക്ടിന് കീഴിലുള്ള കനാലുകളുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്കും വിവിധയിടങ്ങളിലെ അറ്റകുറ്റ പ്രവൃത്തികൾക്കുമായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
സാങ്കേതിക അനുമതി ഉൾപ്പടെയുള്ള തുടർനടപടികൾ പൂർത്തീകരിച്ച് നിർമാണപ്രവൃ ത്തികൾ ആരംഭിക്കുന്നതിന് ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം എൽഎ കൂട്ടിച്ചേർത്തു. ജലസേചനം ആരംഭിയ്ക്കുന്നതിനു മുന്നോടിയായി നടത്തിവരാറുള്ള കനാലുകൾ വൃത്തിയാക്കുന്ന പ്രവർത്തികളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയുമാണ്.